Posts

Showing posts from February, 2018

Who is Dinkan?

Image
കുട്ടികളുടെ സൂപ്പർ ഹീറോ ഡിങ്കൻ Dinkan was born in Pankila forest, somewhere in Kerala, India. He was a naughty mouse, who wasn't disciplined. During one of his escapades, Dinkan was abducted by aliens from an unknown planet. They conducted experiments on him which ended up giving him superior strength, enhanced senses and the ability to fly. Somehow Dinkan found himself back in Pankila forest and he decided to use his powers for the well-being of animals in the forest.  

Dinkan Story 76/2018

Image
സിനിമാ സംവിധായകൻ സത്യജീത് റായ് മരണവുമായി മല്ലടിച്ച് ആശുപത്രിയിൽ കിടക്കുകയായിരുന്നു ഡോക്ടർമാർ പറഞ്ഞത് പ്രതിക്ഷയ്ക്ക് വകയില്ല എന്നാണ് ആ നിമിഷത്തിലാണ് അറിയുന്നത് അദ്ദേഹത്തിന് ഓസ്കാർ അവാർഡ് ലഭിച്ചിരിക്കുന്നുവെന്ന് സന്തോഷത്തിന്റെ ഒരു കടൽ സത്യജിത് റായിയുടെ മനസ്സ് തിരയടിച്ചു .ഈ സന്തോഷാനുഭവത്തിന് ശേഷം അന്ന് വൈകിട്ട് ഡോക്ടർമാർ പറഞ്ഞു അദ്ദേഹത്തിന്റെ അസുഖം ഏതാണ്ട് മാറിയിരിക്കുന്നു ഇവിടെ രോഗശമനത്തിന്റെ കാരണം എന്താണ് ? മനസ് സന്തോഷം കൊണ്ട് നിറഞ്ഞപ്പോൾ രോഗം പാട്ടിന് പോയി മനസ് ശരീരത്തെ ആരോഗ്യത്തെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്നു മനസ് ശരീരത്തെ, ആരോഗ്യത്തെ നീയന്ത്രിച്ചു കൊണ്ടിരിക്കുന്നു മനസ്സ് സന്തോഷത്തിലാകുമ്പോൾ ശരീരകോശങ്ങളൊക്കെ ആനന്ദനൃത്തം ചെയ്യും സമനസ്സുള്ളവർക്ക് സമാധാനം മാത്രമല്ല നല്ല ആരോഗ്യവും ദീർഘായുസ്സും ഫലം കൃഷ്ണനെ പോലെ ക്രിസ്തുവിനെ പോലെ മുഹമ്മദ് നബിയെ പോലെ പ്രശ്നങ്ങൾ നേരിട്ടവർ ഭൂമിയിൽ ആരാണ് ഉള്ളത് ? ഗാന്ധിജിയും നെൽസൺ മണ്ഡേലയും മാർട്ടിൻ ലൂഥർ കിംഗും നേരിട്ട പ്രശ്നങ്ങളും വ്രതയും ചിന്താവിഷയമാക്കേണ്ടതാണ് പ്രശ്നങ്ങൾ ജീവിതത്തിന്റെ ഭാഗമാണ് കൂടുതൽ പ്രശ്നങ്ങളെ അതിജീവിക്കുന്നവർ താരങ്ങളാണ് ...

Dinkan Story 59/2018

Image
തിരുവനന്തപുരം ചെങ്കൽച്ചുളയിലെ ചേരിപ്രദേശങ്ങളിൽ പോയി 200 തെരുവു ബാലൻമാരുടെ വ്യക്തി ചരിത്രങ്ങൾ ശേഖരിച്ചു വരാൻ അദ്ധ്യാപകൻ തന്റെ സോഷ്യോളജി ക്ലാസ്സിലെ വിദ്യാർത്ഥികളോട് പറഞ്ഞു റിപ്പോർട്ടുകൾ തയ്യാറാക്കിയ ശേഷം ഓരോ കുട്ടിയുടെയും ഭാവി എന്തായിരിക്കുമെന്നു വിലയിരുത്താനും അദ്ദേഹം നിർദ്ദേശിച്ചിരുന്നു എല്ലാ റിപ്പോർട്ടുകളിലും വിദ്യാർത്ഥികൾ ഒരേ പ്രവചനമാണു കുറിച്ചിട്ടത്. കുട്ടിക്ക് ഉയർന്നു വരാൻ ഒരു സാധ്യതയുമില്ല.25 വർഷത്തിനു ശേഷം മറ്റൊരു അദ്ധ്യാപകൻ മേൽ പറഞ്ഞ പഠനങ്ങളും റിപ്പോർട്ടുകളും വായിക്കാനിടയായി അദ്ദേഹം വിദ്യാർത്ഥികളോട് ആ200 കുട്ടികളുടെ ഇപ്പോഴത്തെ അവസ്ഥ അന്വേഷിച്ചറിയാൻ ആവശ്യപ്പെട്ടു.200 പേരിൽ 180 പേരും അഭിഭാഷകരായോ, ഡോക്ടർമാരയോ, ബിസിനസ്കരായോ ശരാശരിയിലും ഉയർന്ന ജീവിതവിജയം നേടിയിരിക്കുന്നതായാണ് അവർ കണ്ടത്.അദ്ധ്യാപകൻ അത്ഭുതപ്പെട്ടു വിഷയം ഗഹനമായി പഠിക്കേണ്ടതാണെന്നു അദ്ദേഹം തിരുമാനിച്ചു.അതനുസരിച്ച് അദ്ദേഹം തന്നെ നേരിട്ട് ആ പഴയ കുട്ടികളെ കണ്ടു. 180 പേരോടും ഒറ്റ ചോദ്യമാണു ചോദിച്ചത് നിങ്ങളുടെ ജീവിതവിജയത്തിന്റെ രഹസ്യമെന്താണ് ?? എല്ലാവരും വികാരനിർഭരമായി മറുപടി ഒറ്റ വാചകത്തിൽ ഒതുക്കി ഞങ്ങൾക്ക്...

Dinkan Story 58/2018

Image
ഐൻസ്റ്റിൻ പറഞ്ഞു എന്റെ ബുദ്ധിപരമായ കഴിവിന്റെ 25% മാത്രമാണ് ഞാൻ ജീവിതത്തിൽ ഉപയോഗിച്ചിട്ടുള്ളു എന്നു തോന്നുന്നു വില്യംജെയിംസ് ആകട്ടെ അവരുടെ കഴിവിന്റെ 10-12 % വരെ മാത്രമേ ഉപയോഗിക്കുന്നുള്ളു എന്നാണ് പറഞ്ഞത് ഒരിക്കൽ ആരോ ഒരു ബുദ്ധിമാനായ വൃദ്ധനോട് ചോദിച്ചു ജീവിതത്തിൽ ഏറ്റവും ഭാരമേറിയ ചുമതല ഏതാണ് അയാൾ പറഞ്ഞു ഒന്നും ചുമക്കാനില്ലാത്തതാണ് എറ്റവും വലിയ ഭാരം നിലയ്ക്കാത്ത സംഗീതത്തോടെയാണ് പലരും മരണം കൈവരിക്കുന്നത് അവർ യഥാർഥത്തിൽ ജീവിച്ചിട്ടില്ല ഉപയോഗിക്കപ്പെടാത്ത യന്ത്രങ്ങളെ പോലെ അവരുടെ ജീവിതം തുരുമ്പുപിടിയ്ക്കുന്നു വെറുതെ തുരുമ്പുപിടിച്ചു പോകുന്നതിനെക്കാൾ അദ്ധ്വാനിച്ചു ക്ഷിണിക്കുന്നതാണ് എനിക്കിഷ്ടം എനിക്കു ചെയ്യാമായിരുന്നു എന്നതാണ് ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ വാക്കുകൾ ജീവിതം തുരുമ്പുപിടിയ്ക്കാൻ അനുവദിക്കുന്നത് ക്ഷമയായി തെറ്റിദ്ധരിക്കപ്പെടാം പക്ഷേ ക്ഷമ ഒരു ബോധപുർവ്വമായ തീരുമാനത്തിന്റെ ഫലമാണ് ക്ഷമ ക്രിയാത്മകമാണ് അതു മനുഷ്യനെ മടിയനാക്കുന്നില്ല തുരുമ്പുപിടിച്ച ജീവിതം അലസ്സതയുടെയും നിസ്സംഗതയും പ്രതീകമാണെന്ന് ഡിങ്കൻ ശുഭദിനം

Dinkan Story 56/2018

Image
ഒരിക്കൽ സുബി ചെറു കുട്ടിയായിരുന്നപ്പോൾ സർക്കസ് കൂടാരത്തിന് മുന്നിലെ ക്യുവിൽ അച്ഛന്റെയൊപ്പം ടിക്കറ്റെടുക്കാൻ കാത്തുനിൽക്കുകയായിരുന്നു. അവസാനം ടിക്കറ്റ് കൗണ്ടറിനും ഞങ്ങൾക്കും ഇടയിൽ ഒരു കുടുംബം കൂടി മാത്രമേ ഉണ്ടായിരുന്നുള്ളു. ആ വലിയ കുടുംബം എന്നെ വളരെയേറെ ആകർഷിച്ചു. ആ കുടുംബത്തിൽ 12 വയസ്സിനു താഴെയുള്ള ആകെ 8 കുട്ടികളാണ് ഉണ്ടായിരുന്നത് പാവങ്ങളായ അവർ വില കൂടിയ വസ്ത്രങ്ങളായിരുന്നില്ല ധരിച്ചിരുന്നത് എന്നാൽ വ്യത്തിയുളതായിരുന്നു. ഒറ്റ നോട്ടത്തിൽ തന്നെഅവർ ആദ്യമായി സർക്കസ് കാണാൻ വന്നതാണെന്നു മനസ്സിലാകും ആ നിരയുടെ മുൻപിൽ അച്ഛനും ,അമ്മയും നിലകൊണ്ടു .ഭാര്യ ഭർത്താവിന്റെ കൈപ്പിടിച്ചിരിക്കുകയാണ് ടിക്കറ്റ് കൗണ്ടറിലെ വനിത എത്ര ടിക്കറ്റുകളാണ് വേണ്ടതെന്ന് അദ്ദേഹത്തോട് ചോദിച്ചു എനിക്ക് 8 കുട്ടികളുടെ ടിക്കറ്റും മുതിർന്നവരുടെത് രണ്ടും കൗണ്ടറിലെ വനിത ടിക്കറ്റിന്റെ വില എത്രയെന്നറിയിച്ചു എത്രയെന്നാണ് നിങ്ങൾ പറഞ്ഞത് ?? എത്ര പണമാണു വേണ്ടത് എന്നവർ ആവർത്തിച്ചു ആ മനുഷ്യന്റെ കൈയിൽ അത്രയും പണം ഉണ്ടായിരുന്നില്ല .കുട്ടികളേയും സർക്കസ് കാണിക്കുവാനുള്ള പണം കൈവശമില്ലായെന്നു പിന്തിരിഞ്ഞ് അവരോട് അയാൾക്ക് എങ്ങനെ...

Dinkan Story 55/2018

Image
രാമായണത്തിൽ സീതയെ അന്വേക്ഷിച്ച് പോകുന്ന ഹനുമാനും ,കൂടെയുള്ള വാനരന്മാരും, കടൽ ചാടി കടക്കുന്നത് എങ്ങനെയെന്ന് ഒരു പ്രതിസന്ധി ഘട്ടത്തിൽ എത്തിച്ചേർന്നു .അപ്പോൾ വാനരന്മാർ ഹനുമാനോട് പറഞ്ഞു.ഈ കടൽ ചാടി കടക്കുന്നതിന് ഞങ്ങളുടെ കൂട്ടത്തിൽ അങ്ങേയ്ക്ക് മാത്രമേ കഴിയു അങ്ങയെപ്പോലെ ശക്തനായ ഒരാൾക്ക് ഈ സമുദ്രത്തിന് കറുകെ നുറ് യോജന ചാടിക്കടക്കുക എത്രയോ നിസാരമാണ് .... ഈ വാക്കുകൾ കേട്ടപ്പോൾ ഹനുമാന് സ്വന്തം ശക്തിയെക്കുറിച്ച് ബോധ്യമുണ്ടായത് .അതേ പോലെ സുഹൃത്തുക്കളുടെ സ്വാധിനം അറിഞ്ഞോ ,അറിയാതെയോ വിജയത്തിനോ പരാജയത്തിനോ കാരണമായിത്തീരുന്നു.മറ്റുള്ളവർ പറയുന്ന വാക്കുകൾ നമ്മളെ ശക്തിപ്പെടുത്തുകയോ ,പിന്നിലേക്ക് അടിക്കുകയോ ചെയ്യുമെന്നും അതു എപ്പോഴും കരുതി ഇരിക്കണമെന്നും ഡിങ്കൻ പറയുന്നു ശുഭദിനം

Dinkan Story 76/2018

Image
തൃശ്ശൂരിൽ ബ്രെയിൻ ട്യുമർ ബാധിച്ച പതിനഞ്ചു വയസ്സായ ഒരു കുട്ടിയുണ്ടായിരുന്നു RCC യിൽ അവന് റേഡിയേഷനും കീമോതെറാപ്പിയും അടങ്ങുന്ന ചികിത്സ നടത്തുകയായിരുന്നു ആ ചികിത്സയുടെ ഫലമായി അവന്റെ തലമുടി എല്ലാം പൊഴിഞ്ഞു പോയി നിങ്ങളുടെ കാര്യം എനിക്കറിഞ്ഞുകുടാ പക്ഷേ ആ കുട്ടിക്ക് എങ്ങനെ അത് അനുഭവപ്പെട്ടിട്ടുണ്ടാവണം എന്ന് എനിക്കറിയാം ഞാനായിരുന്നെങ്കിൽ ആകപ്പാടെ തകർന്നു പോവുമായിരുന്നു .ആ കുട്ടിയുടെ കുട്ടുകാർ പൊടുന്നനേ അവന്റെ മുറിപ്പെട്ട മനസ്സിനു സാന്ത്വനവുമായി എത്തി അവന്റെ ക്ലാസ്സിൽ Plustwo വിന് പഠിക്കുന്ന എല്ലാ കുട്ടികളും തങ്ങളുടെ തലമുടി വടിച്ചു കളയാൻ അനുവദിക്കണം എന്ന് അവരുടെ രക്ഷകർത്താളോട് അഭ്യർതഥിച്ചു അങ്ങനെ ചെയ്താൽ ജോൺ മാത്രമായിരിക്കുകയില്ലല്ലോ സ്കുളിലെ തലമുടി നഷ്ടമായ ഒരേ ഒരു കുട്ടി പത്രങ്ങൾ വലിയ പ്രാധാന്യത്തോടെ ഈ വാർത്ത  പ്രസിദ്ധികരിച്ചു  പത്ര പേജിൽ ഒരമ്മ തന്റെ മകന്റെ തലമുടി വടിക്കുന്നതും അച്ഛനമ്മമാർ അതിന് സമ്മതമെന്നോണം ആ രംഗം നോക്കിയിരിക്കുന്നതുമായ ചിത്രവും ചേർത്തിരുന്നു ഒപ്പം തലമുടി വടിച്ച ഒരു പറ്റം കുട്ടികളും  നമ്മുടെ മക്കളെ സഹാനുഭൂതിയും ,മനുഷ്യസ്നേഹവും പരിശിലിപ്പിച്ചാൽ ...

Dinkan Story 75/2018

Image
ഒരിക്കൽ സാബു അയാളുടെ പുതിയ കാർ കഴുകി കൊണ്ടിരുന്നപ്പോൾ അയൽവാസി ഷിബു ചോദിച്ചു നിങ്ങളെപ്പോഴാണ് പുതിയ കാർ വാങ്ങിയത് അയാൾ മറുപടി പറഞ്ഞു വാങ്ങിയതല്ല എന്റെ സഹോദരൻ സമ്മാനിച്ചതാണ് ഇങ്ങനെ ഒരു കാർ എനിക്കും ഉണ്ടായിരുന്നെങ്കിൽ എന്നാണ് അയൽവാസി ഷിബു നെടുവീർപ്പോടെ പ്രതികരിച്ചത് കാറുടമ സാബു പറഞ്ഞു പറയേണ്ടത് അങ്ങനെ ഒരു കാർ ഉണ്ടായിരുന്നെങ്കിൽ എന്നല്ല മറിച്ച് അങ്ങനെ ഒരു സഹോദരനുണ്ടായിരുന്നെങ്കിൽ എന്നാണ് അതു കേട്ടു നിന്ന അയൽ വാസിയുടെ ഭാര്യ പറഞ്ഞു ഞാൻ തന്നെ അങ്ങനെ ഒരു സഹോദരനായിരുന്നെങ്കിൽ അഭികാമ്യമായ ഈ മനോഭാവം പ്രശംസനീയം തന്നെ നിങ്ങളടെ പ്രവൃത്തികൾ എന്നേയും എന്റെ പ്രവൃത്തികൾ നിങ്ങളെയും ബാധിക്കുന്നു ഈ ഭുമി പങ്കുവെയ്ക്കുന്ന നാം കുടുതൽ ഉത്തരവാദിത്തത്തോടെ പെരുമാറണം മനുഷ്യർക്കു പരസ്പര സഹായം ആവശ്യമാണ് നല്ല വ്യക്തിത്വമുള്ളവർ സഹായം സ്വീകരിക്കുന്നതോടൊപ്പം ദാനം ചെയ്യുവാനും എപ്പോഴും തയ്യാറായിരിക്കുമെന്ന് ഡിങ്കൻ ശുഭദിനം

Dinkan Story 73/2018

Image
അഹമ്മദബാദിലെ യാഹ്യ സത് വാല സംഗീതത്തിൽ ബിരുദമുള്ള ഇയാൾക്ക് രണ്ട് കണ്ണും കാണാൻ വയ്യ യാഹ്യ പറയുന്നു നാഡികൾ പുർണ്ണാമായും തകർന്ന എന്റെ കണ്ണുകൾ ഇലക്ട്രിക് ബൾബുകൾ പോലെയാണ് പക്ഷെ അതിലുടെവൈദ്യുതി കടത്തിവിട്ടെങ്കിലേ അത് കത്തുകയുള്ളു നാഡികൾ തകർന്ന് തികച്ചും ബലഹിനമായ തന്റെ കണ്ണുകളെ കുറിച്ച് നിസംഗമായി ഫലിതം പറഞ്ഞ് സ്വയം പൊട്ടിച്ചിരിക്കാൻ തക്കവണ്ണം അയാൾ ധീരനാണ് കുട്ടിക്കാലം മുതലേ അവൻ സാഹസികനായിരുന്നു മുപ്പതു ക്കാരനായ ഇയാൾ ഹിമാലയത്തിലെ 12000 അടി ഉയരമുള്ള ബീസ്കുണ്ടിലേക്ക് ഒരു സംഘത്തോടൊപ്പം സാഹസിക യാത്ര നടത്തി യാഹ്യ യുടെ വാക്കുകൾ 10000 അടി ഉയരത്തിൽ എത്തിയപ്പോൾ ഓക്സിജൻ പോലും വളരെ കുറച്ചേ കിട്ടിയിരുന്നുള്ളു എന്ന് തോന്നി എങ്കിലും ബീസ് കൂണ്ടിന്റെ ഉച്ചിയിൽ എത്താൻ കഴിയില്ലായെന്ന് ഒരു തവണ പോലും ഞാൻ ചിന്തിച്ചിട്ടില്ല അഞ്ചു പേരടങ്ങിയ ഈ സംഘത്തിലുള്ള മറ്റ് മൂന്ന് പേരും ലക്ഷ്യത്തിൽ എത്തുന്നതിന് മുമ്പ് ശ്രമം ഉപേക്ഷിച്ചു പോയി അപ്പോഴും യാഹ്യ പതറിയില്ല കടയുണ്ടായിരുന്ന സംഘതലവൻ പറഞ്ഞു ഞങ്ങൾ ചിന്തിച്ചു യാഹ്യയ്ക്ക് ഇത് വളരെ ക്ലേശകരമായിരിക്കുമെന്ന് എന്നാൽ അയാളുടെ ലക്ഷ്യത്തിലെത്താനുള്ള തീവ്രത അജയ്യമായിരുന്ന...

Dinkan Story 73/2018

Image
ജോൺ കോർക്കോറാൻ വായിക്കാൻ അറിയാതിരുന്ന മനുഷ്യൻ ഓർമ്മയുള്ളിടത്തോളം കാലം വാക്കുകൾ അയാളെ കബളിപ്പിച്ചുകൊണ്ടിരുന്നു വാചകങ്ങളിലെ അക്ഷരങ്ങൾ പലപ്പോഴും മാറിക്കിടക്കും സ്വരാക്ഷരങ്ങൾ ചെവിക്കുള്ളിൽ ഒളിച്ചുകളി നടത്തും സ്കുളിലവൻ മേശയ്ക്കരുകിൽ മണ്ടുസ നായ ഒരു കല് പ്രതിമയെപ്പോലെ വെറുതേ ഇരിക്കും മറ്റുള്ളവരിൽ നിന്നു തികച്ചും വിഭിന്നനാണ് താനെന്ന അറിവ് അവന് എപ്പോഴുമുണ്ടായിരുന്നു ആ പയ്യന്റെ ചാരത്ത് ചെന്നിരിക്കാനും അവന്റെ തോളുകളിൽ കയ്യിട്ടു കൊണ്ട് ഞാൻ സഹായിക്കാം ഭയപ്പെടാതിരിക്കു എന്നു പറയാനും ഒരാൾ തയ്യാറായിരുന്നെങ്കിൽ പക്ഷേ അന്നു ആർക്കും ഡിസ്ലക്സി യ എന്ന അസുഖത്തെ അറിയില്ലായിരുന്നു തന്റെ തലയുടെ ഇടതു ഭാഗം നേരാംവണ്ണം പ്രവർത്തിക്കുന്നില്ലെന്നു പറയാനുള്ള അറിവും ജോണിന് ഇല്ലായിരുന്നു എല്ലാവരും അവനെ മന്ദബുദ്ധിയെന്നു വിളിച്ചു മൂന്നാം ക്ലാസിൽ ടീച്ചർ മറ്റു കുട്ടികളുടെ കൈയിൽ റൂൾത്തടി കൊടുത്തു എന്നിട്ട് അവൻ വായിക്കാനും എഴുതാനും വിസമ്മതിക്കുമ്പോഴൊക്കെ ചുട്ട അടി നൽകാനും എർപ്പാടാക്കി നാലാം ക്ലാസ്സിൽ ടീച്ചർ അവനോട് എഴുന്നേറ്റ് നിന്നു പുസ്തകം വായിക്കാൻ ആവശ്യപ്പെട്ടു നിശ്ശബ്ദതയുടെ മിനിറ്റുകൾ കുന്നുകൂടാൻ തുടങ്ങിയ...

Dinkan Story 53/2018

Image
ഒരു ദിവസം ബാബു സ്കൂളിൽ നിന്നു വിട്ടിലേക്ക് നടന്നു പോവുകയായിരുന്നു .അപ്പോൾ മുമ്പേ നടന്നു കൊണ്ടിരുന്ന ഒരു പയ്യൻ എന്തിലോ തട്ടി താഴെ വീഴുന്നത് ബാബു കണ്ടു .ആ പയ്യന്റെ കൈയിലുണ്ടായിരുന്ന പുസ്തകങ്ങളും ,രണ്ടു കമ്പിളി ഉടുപ്പുകളും ,ഒരു ബേസ് ബാൾ ബാറ്റും കൈയുറയും ,പിന്നെ ചെറിയ ടേപ്പ് റിക്കോർഡറും താഴെ തെറിച്ചു വിണു ... ബാബു വേഗം ചെന്ന് താഴെ വീണ സാധനങ്ങൾ പെറുക്കി എടുക്കാൻ ആ പയ്യനെ സഹായിച്ചു .രണ്ടു പേരുടെയും വഴി ഒന്നായിരുന്നതുകൊണ്ട് ബ് ബു  ആ പയ്യന്റെ കുറെ സാധനങ്ങൾ ഏറ്റുവാങ്ങാൻ തയ്യാറായി .ഒപ്പം സംസാരിച്ച് നടന്നുകൊണ്ടിരുന്നപ്പോൾ ആ പയ്യന്റെ പേര് മധു എന്നാണെന്ന് ബാബു മനസ്സിലാക്കി .അവനു വീഡിയോ ഗെയിംസും, ബേസ് ബാൾ കളിയും ,ചരിത്ര വിഷയങ്ങളും ഇഷ്ടമാണെന്നും ബാബു അറിഞ്ഞു .മറ്റു വിഷയങ്ങളിൽ പിന്നോക്കമാണെന്നും അതു കാരണം ചില മനപ്രയാസങ്ങൾ അവനുണ്ടെന്നും ,ഗേൾ ഫ്രണ്ടു മായി ഉടക്കി പിരിഞ്ഞുനിൽക്കുകയാണെന്നും ബാബു മനസ്സിലാക്കി . മധുവിന്റെ വിട്ടിലാണ് അവർ ആദ്യമെത്തിയത് ബാബുവിനെ അവൻ വീട്ടിലേക്ക് ക്ഷണിച്ചു .ഒന്നിച്ചിരുന്ന് ടീ.വി കാണമെന്നും കൊക്കകോള കഴിക്കാമെന്നും അവൻ പറഞ്ഞു .ചിരി തമാശകളും കൊച്ചുവർത്തമാനങ്...

Dinkan Story 52/2018

Image
ഓരോ മനുഷ്യനും മഹാനാകാം ...... കാരണം സേവനമനുഷ്ഠിക്കാൻ ഓരോരുത്തർക്കും കഴിയും .സേവനമനുഷ്ഠിക്കാൻ നിങ്ങൾ കർത്താവിനെയും ,ക്രിയയെയും ശരിയായ രീതിയിൽ ഒത്തു ചേർക്കണമെന്നുമില്ല .... നിങ്ങൾക്ക് ഉണ്ടാകേണ്ടത് ദയയും, കാരുണ്യവും നിറഞ്ഞ ഒരു ഹൃദയം മാത്രം മതിയെന്ന്   മാർട്ടിൻ ലൂതർ കിങ് പറയുന്നു ഒരു ദിവസം ബാബു സ്കൂളിൽ നിന്നു വിട്ടിലേക്ക് നടന്നു പോവുകയായിരുന്നു .അപ്പോൾ മുമ്പേ നടന്നു കൊണ്ടിരുന്ന ഒരു പയ്യൻ എന്തിലോ തട്ടി താഴെ വീഴുന്നത് ബാബു കണ്ടു .ആ പയ്യന്റെ കൈയിലുണ്ടായിരുന്ന പുസ്തകങ്ങളും ,രണ്ടു കമ്പിളി ഉടുപ്പുകളും ,ഒരു ബേസ് ബാൾ ബാറ്റും കൈയുറയും ,പിന്നെ ചെറിയ ടേപ്പ് റിക്കോർഡറും താഴെ തെറിച്ചു വിണു ... ബാബു വേഗം ചെന്ന് താഴെ വീണ സാധനങ്ങൾ പെറുക്കി എടുക്കാൻ ആ പയ്യനെ സഹായിച്ചു .രണ്ടു പേരുടെയും വഴി ഒന്നായിരുന്നതുകൊണ്ട് ബ് ബു  ആ പയ്യന്റെ കുറെ സാധനങ്ങൾ ഏറ്റുവാങ്ങാൻ തയ്യാറായി .ഒപ്പം സംസാരിച്ച് നടന്നുകൊണ്ടിരുന്നപ്പോൾ ആ പയ്യന്റെ പേര് മധു എന്നാണെന്ന് ബാബു മനസ്സിലാക്കി .അവനു വീഡിയോ ഗെയിംസും, ബേസ് ബാൾ കളിയും ,ചരിത്ര വിഷയങ്ങളും ഇഷ്ടമാണെന്നും ബാബു അറിഞ്ഞു .മറ്റു വിഷയങ്ങളിൽ പിന്നോക്കമാണെന്നും ...

Dinkan Story 72/2018

Image
മാരകമായ ലൂക്കേമിയാ രോഗം പിടിപ്പെട്ട് മരിക്കാൻ കിടക്കുന്ന മകന് അധികം ആയുസ്സൊന്നും ഇല്ലെങ്കിലും അവന്റെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കണമെന്ന് അവർക്ക് ആഗ്രഹമുണ്ടായിരുന്നു മകന്റെ കൈയിൽ പിടിച്ച് ആ അമ്മ ചോദിച്ചു ഷിബു വളർന്നു വലുതാകുമ്പോൾ ആരാകണമെന്നാണ് നീ ചിന്തിച്ചിട്ടുള്ളത് ?അമ്മേ വളർന്നു വലുതാകുമ്പോൾ ഒരു ഫയർമാനാകണമെന്നായിരുന്നു എന്റെ മോഹം ആ അമ്മ ചിരിച്ചു എന്നിട്ടു പറഞ്ഞു നിന്റെ ആഗ്രഹം യാഥാർത്ഥ്യമാകാൻ പറ്റുമോ എന്നു നമുക്ക് പരിശ്രമിച്ചു നോക്കാം അന്നേ ദിവസം തന്നെ ഡൽഹിലെ ഫയർ ഡിപ്പാർട്ട്മെന്റിൽ അവൾ ചെന്നു അവിടെ അവൾ മാത്യു എന്ന ഒരു ഫയർമാനെ കണ്ടു മാത്യു നല്ലവനാണ് അവൾ മകന്റെ അന്ത്യാഭിലാഷത്തെപ്പറ്റി മാത്യുവിനോട് സംസാരിച്ചു ആറുവയസ്സുകാരനായ മകനെ ഫയർഎഞ്ചിനിൽ കയറ്റി ചെറിയൊരു സർക്കീട്ടിന് കൊണ്ടു പോകാമോ എന്നും അവൾ ആരാഞ്ഞു ഫയർമാൻ മാത്യു പറഞ്ഞു നോക്കു അതിലും നല്ലൊരു പരിപാടി ഞാൻ പറഞ്ഞു തരാം അടുത്ത ബുധനാഴ്ച രാവിലെ ഏഴു മണിക്ക് മകനെ റെഡിയാക്കി നിർത്തണം ആ മുഴുവൻ ദിവസത്തേക്ക് അവനെ ഒരു ഓണറ്റി ഫയർമാനാക്കാം ഇവിടെ വരാം , അന്നേ ദിവസം അഗ്നിശമന ജോലികൾ വല്ലതും വന്നാൽ അതിൽ പങ്കുചേരാം ചുരുക്കി പറഞ്ഞാൽ സാക്ഷാൽ ഫയർ...

Dinkan Story 71/2018

Image
ബോബിന്റെ സഹോദരൻ ജോർജ് പരിശീലനം കഴിഞ്ഞു മടങ്ങിയെത്തിയത് 104 ഡിഗ്രി പനിയുമായാണ് .ഡോക്ടർ അത് പോളിയോ ആണെന്ന് കണ്ടെത്തി ജോർജിന്റെ ഈ രോഗത്തിന്റെ മാരക സ്വഭാവം അവനെ അറിക്കാൻ  ഡോക്ടർ പറഞ്ഞു ബോബ് ജോർജിനോട് നിന്നോട് ഇക്കാര്യം പറയാൻ എനിക്കു ബുദ്ധിമുട്ടുണ്ട് കുട്ടി ഈ രോഗത്തിന്റെ ഫലമായി നീ ഒരു പക്ഷേ ഒരിക്കലും നടന്നില്ലയെന്നു വരാം ഒരു കാൽ തളർന്നു പോകാം ഇടതു കൈ ഉപയോഗശുന്യമായി തീർന്നുവെന്നു വരാം വരുന്ന വർഷം ബോക്സിങ്ങിൽ ചാമ്പ്യൻഷിപ്പ് സ്വപ്നം കണ്ടു കഴിയുകയായിരുന്നു ജോർജ്ജ് .കഴിഞ്ഞവർഷം അത് അവനു നഷ്ടപ്പെട്ടിരുന്നു സംസാരിക്കുവാൻ വിഷമമുണ്ടായിരുന്നു എങ്കിലും അവൻ മന്ത്രിച്ചു ഡോക്ടർ .. അവന്റെ കിടക്കയിലേക്കു കുനിഞ്ഞു കൊണ്ട് ഡോക്ടർ ചോദിച്ചു എന്താണ് കുട്ടി ... പറയു പോയിത്തുലയട്ടെ ദൃഢനിശ്ചയം സ്ഫുരിക്കുന്ന ശബ്ദത്തിൽ അവൻ പറഞ്ഞു അടുത്ത ദിവസം രാവിലെ നേഴ്സ് ജോർജിന്റെ മുറിയിൽ എത്തുമ്പോൾ അവൻ നിലത്ത് കമഴ്ന്നടിച്ചു കിടക്കുകയായിരുന്നു എന്തു പ്പറ്റി പേടിച്ചരണ്ട നഴ്സ് ചോദിച്ചു ഞാൻ നടക്കുകയാണ് ... ജോർജ് സാവധാനം പറഞ്ഞു എന്തെങ്കിലും തരത്തിലുള്ള താങ്ങോ, ഊന്നുവടിയോ ഉപയോഗിക്കാൻ അവൻ വിസമ്മതിച്ചു ചിലപ്പോൾ കസേര...

Dinkan Story 59/2018

Image
തിരുവനന്തപുരം ചെങ്കൽച്ചുളയിലെ ചേരിപ്രദേശങ്ങളിൽ പോയി 200 തെരുവു ബാലൻമാരുടെ വ്യക്തി ചരിത്രങ്ങൾ ശേഖരിച്ചു വരാൻ അദ്ധ്യാപകൻ തന്റെ സോഷ്യോളജി ക്ലാസ്സിലെ വിദ്യാർത്ഥികളോട് പറഞ്ഞു റിപ്പോർട്ടുകൾ തയ്യാറാക്കിയ ശേഷം ഓരോ കുട്ടിയുടെയും ഭാവി എന്തായിരിക്കുമെന്നു വിലയിരുത്താനും അദ്ദേഹം നിർദ്ദേശിച്ചിരുന്നു എല്ലാ റിപ്പോർട്ടുകളിലും വിദ്യാർത്ഥികൾ ഒരേ പ്രവചനമാണു കുറിച്ചിട്ടത്. കുട്ടിക്ക് ഉയർന്നു വരാൻ ഒരു സാധ്യതയുമില്ല.25 വർഷത്തിനു ശേഷം മറ്റൊരു അദ്ധ്യാപകൻ മേൽ പറഞ്ഞ പഠനങ്ങളും റിപ്പോർട്ടുകളും വായിക്കാനിടയായി അദ്ദേഹം വിദ്യാർത്ഥികളോട് ആ200 കുട്ടികളുടെ ഇപ്പോഴത്തെ അവസ്ഥ അന്വേഷിച്ചറിയാൻ ആവശ്യപ്പെട്ടു.200 പേരിൽ 180 പേരും അഭിഭാഷകരായോ, ഡോക്ടർമാരയോ, ബിസിനസ്കരായോ ശരാശരിയിലും ഉയർന്ന ജീവിതവിജയം നേടിയിരിക്കുന്നതായാണ് അവർ കണ്ടത്.അദ്ധ്യാപകൻ അത്ഭുതപ്പെട്ടു വിഷയം ഗഹനമായി പഠിക്കേണ്ടതാണെന്നു അദ്ദേഹം തിരുമാനിച്ചു.അതനുസരിച്ച് അദ്ദേഹം തന്നെ നേരിട്ട് ആ പഴയ കുട്ടികളെ കണ്ടു. 180 പേരോടും ഒറ്റ ചോദ്യമാണു ചോദിച്ചത് നിങ്ങളുടെ ജീവിതവിജയത്തിന്റെ രഹസ്യമെന്താണ് ?? എല്ലാവരും വികാരനിർഭരമായി മറുപടി ഒറ്റ വാചകത്തിൽ ഒതുക്കി ഞങ്ങൾക്ക്...

Dinkan Stroy 33/2018

Image
മന്ത്രവാദിനിയും പെൺകുട്ടിയും ...    ഒരിക്കൽ ഒരു മന്ത്രവാദിനി നാട്ടിൽ നിന്ന് ഒരു പെൺകുഞ്ഞിനെ മോഷ്ടിച്ച് കാട്ടിനുള്ളിലുള്ള ഒരു ഉയർന്ന സ്ഥലത്തുള്ള ഗുഹയിൽ രഹസ്യമായി പാർപ്പിച്ചിരുന്നു... പെൺ കുട്ടി വളർന്നു വന്നപ്പോൾ അവൾ അതീവ സുന്ദരി യായിരുന്നു അവളുടെ നീലക്കണ്ണുകളും സ്വർണ്ണവർണ്ണത്തിലുള്ള തലമുടിയും ആരേയും ആകർഷിക്കത്തക്കതായിരുന്നു .. നിന്റെ വിരൂപമായ മുഖം എനിക്ക് കാണണ്ട.. ഇങ്ങനെ മന്ത്രവാദീനി എന്നും അവളെ പരിഹസിക്കുമായിരുന്നു .. ആ ഗുഹയിൽ ഒരു കണ്ണാടി വെയ്ക്കാൻ മന്ത്രവാദിനി ഇഷ്ടപ്പെട്ടില്ല  നിരന്തരമായ പരിഹാസം മൂലം താൻ തികച്ചും വീരൂപയാണെന്ന് അവൾ വിശ്വസിച്ചു . നൈരാശ്യവും ആത്മനിന്ദയും തോന്നിയ അവൾ ദൈവത്തെ ശപിച്ചു കൊണ്ട് കാലം കഴിച്ചു കുട്ടി . എന്തിന് നീ എന്നെ ഇത്രയും വീരൂപയായി സൃഷ്ടിച്ചു???? അവൾ ദൈവത്തോട് പരാതി പറഞ്ഞു ഒരിക്കൽ അവിചാരിതമായി കാട്ടിൽ നായാട്ടിന് വന്ന ഒരു രാജകു മാരൻ അവളെ കാണുവാൻ ഇടയായി .അവളുടെ സൗന്ദര്യത്തിൽ രാജകുമാരൻ മതിമറന്നുപോയി . നിന്നെ പോലെ സുന്ദരിയായ ഒരുവളെ ഞാൻ ഇന്നേവരെ കണ്ടിട്ടില്ല .. രാജകുമാരൻ അവളെ അഭിനന്ദിച്ചു ... അയാൾ പറഞ്ഞതനുസരിച്ച് അവൾ തന്റെ നിള...

Dinkan Story 57/2018

Image
RCC യുടെ ചെറിയ മുറിയിൽ കാൻസർ ബാധിച്ച രണ്ടു പേർ കിടന്നിരുന്നു.പുറം ലോകത്തേക്കു നോക്കാൻ ഒരു ജാലകം മാത്രം.അവരിൽ ഒരാൾക്ക് ചികിത്സയുടെ ഭാഗമായി ഉച്ചകഴിഞ്ഞ് ഒരു മണിക്കുർ നേരം കിടക്കയിൽ എഴുന്നേറ്റിക്കാൻ അനുവാദമുണ്ടായിരുന്നു. അയാളുടെ കട്ടിൽ ജാലകത്തിനരികെയായിരുന്നു മറ്റേയാൾക്കാകട്ടെ എല്ലായ്പ്പോഴും ആദ്യത്തെയാളുടെ പുറകിലായി ഇട്ടിട്ടുള്ള കട്ടിലിൽ കിടക്കുക മാത്രമേ വഴിയുണ്ടായിരുന്നുള്ളു. ഓരോ അപരാഹ്നത്തിലും ,ജാലകത്തിനു സമീപം കിടക്കുന്നയാൾക്ക് എഴുന്നേറ്റിരിക്കാൻ അവസരം ലഭിക്കുമ്പോൾ ജാലകത്തിലുടെ പുറത്തു കാണുന്ന കാഴ്ചകൾ വർണ്ണിച്ചാണ് അയാൾ സമയം ചെലവഴിച്ചത് ജാലകത്തിലുടെ ലഭിക്കുന്ന ആദ്യ കാഴ്ച ഒരു പാർക്കിന്റേതാണ് എന്നയാൾ പറഞ്ഞു അതിനോട് ചേർന്നു തന്നെ ഒരു തടാകവും ഉണ്ട് അവിടെ അരയന്നങ്ങളും താറാവുകളും നിന്തി നടന്നു കുട്ടികൾ വന്ന് അവയ്ക്ക് റൊട്ടിയും മറ്റ് ആഹാരപദാർത്ഥങ്ങളും നൽകി പാർക്കിലെ വൃക്ഷങ്ങൾക്കു കീഴിലുടെ പ്രണയബദ്ധരായ യുവതി യുവാക്കൾ കൈകോർത്തു നടന്നു മനോഹരമായ പുൽത്തകിടി ഉദ്യാനത്തിൽ നിറയെ പുക്കൾ കുട്ടികളുടെ കളിക്കളങ്ങൾ വ്യക്ഷങ്ങൾക്കപ്പുറത്ത് ദുരെ നഗരത്തിന്റെ ഒരു വിദുര ദൃശ്യം പുറകിലെ കട്ടിലിൽ കിട...

Dinkan Story 57/2018

Image
RCC യുടെ ചെറിയ മുറിയിൽ കാൻസർ ബാധിച്ച രണ്ടു പേർ കിടന്നിരുന്നു.പുറം ലോകത്തേക്കു നോക്കാൻ ഒരു ജാലകം മാത്രം.അവരിൽ ഒരാൾക്ക് ചികിത്സയുടെ ഭാഗമായി ഉച്ചകഴിഞ്ഞ് ഒരു മണിക്കുർ നേരം കിടക്കയിൽ എഴുന്നേറ്റിക്കാൻ അനുവാദമുണ്ടായിരുന്നു. അയാളുടെ കട്ടിൽ ജാലകത്തിനരികെയായിരുന്നു മറ്റേയാൾക്കാകട്ടെ എല്ലായ്പ്പോഴും ആദ്യത്തെയാളുടെ പുറകിലായി ഇട്ടിട്ടുള്ള കട്ടിലിൽ കിടക്കുക മാത്രമേ വഴിയുണ്ടായിരുന്നുള്ളു. ഓരോ അപരാഹ്നത്തിലും ,ജാലകത്തിനു സമീപം കിടക്കുന്നയാൾക്ക് എഴുന്നേറ്റിരിക്കാൻ അവസരം ലഭിക്കുമ്പോൾ ജാലകത്തിലുടെ പുറത്തു കാണുന്ന കാഴ്ചകൾ വർണ്ണിച്ചാണ് അയാൾ സമയം ചെലവഴിച്ചത് ജാലകത്തിലുടെ ലഭിക്കുന്ന ആദ്യ കാഴ്ച ഒരു പാർക്കിന്റേതാണ് എന്നയാൾ പറഞ്ഞു അതിനോട് ചേർന്നു തന്നെ ഒരു തടാകവും ഉണ്ട് അവിടെ അരയന്നങ്ങളും താറാവുകളും നിന്തി നടന്നു കുട്ടികൾ വന്ന് അവയ്ക്ക് റൊട്ടിയും മറ്റ് ആഹാരപദാർത്ഥങ്ങളും നൽകി പാർക്കിലെ വൃക്ഷങ്ങൾക്കു കീഴിലുടെ പ്രണയബദ്ധരായ യുവതി യുവാക്കൾ കൈകോർത്തു നടന്നു മനോഹരമായ പുൽത്തകിടി ഉദ്യാനത്തിൽ നിറയെ പുക്കൾ കുട്ടികളുടെ കളിക്കളങ്ങൾ വ്യക്ഷങ്ങൾക്കപ്പുറത്ത് ദുരെ നഗരത്തിന്റെ ഒരു വിദുര ദൃശ്യം പുറകിലെ കട്ടിലിൽ കിടക...

Dinkan Story 56/2018

Image
ഒരിക്കൽ സുബി ചെറു കുട്ടിയായിരുന്നപ്പോൾ സർക്കസ് കൂടാരത്തിന് മുന്നിലെ ക്യുവിൽ അച്ഛന്റെയൊപ്പം ടിക്കറ്റെടുക്കാൻ കാത്തുനിൽക്കുകയായിരുന്നു. അവസാനം ടിക്കറ്റ് കൗണ്ടറിനും ഞങ്ങൾക്കും ഇടയിൽ ഒരു കുടുംബം കൂടി മാത്രമേ ഉണ്ടായിരുന്നുള്ളു. ആ വലിയ കുടുംബം എന്നെ വളരെയേറെ ആകർഷിച്ചു. ആ കുടുംബത്തിൽ 12 വയസ്സിനു താഴെയുള്ള ആകെ 8 കുട്ടികളാണ് ഉണ്ടായിരുന്നത് പാവങ്ങളായ അവർ വില കൂടിയ വസ്ത്രങ്ങളായിരുന്നില്ല ധരിച്ചിരുന്നത് എന്നാൽ വ്യത്തിയുളതായിരുന്നു. ഒറ്റ നോട്ടത്തിൽ തന്നെഅവർ ആദ്യമായി സർക്കസ് കാണാൻ വന്നതാണെന്നു മനസ്സിലാകും ആ നിരയുടെ മുൻപിൽ അച്ഛനും ,അമ്മയും നിലകൊണ്ടു .ഭാര്യ ഭർത്താവിന്റെ കൈപ്പിടിച്ചിരിക്കുകയാണ് ടിക്കറ്റ് കൗണ്ടറിലെ വനിത എത്ര ടിക്കറ്റുകളാണ് വേണ്ടതെന്ന് അദ്ദേഹത്തോട് ചോദിച്ചു എനിക്ക് 8 കുട്ടികളുടെ ടിക്കറ്റും മുതിർന്നവരുടെത് രണ്ടും കൗണ്ടറിലെ വനിത ടിക്കറ്റിന്റെ വില എത്രയെന്നറിയിച്ചു എത്രയെന്നാണ് നിങ്ങൾ പറഞ്ഞത് ?? എത്ര പണമാണു വേണ്ടത് എന്നവർ ആവർത്തിച്ചു ആ മനുഷ്യന്റെ കൈയിൽ അത്രയും പണം ഉണ്ടായിരുന്നില്ല .കുട്ടികളേയും സർക്കസ് കാണിക്കുവാനുള്ള പണം കൈവശമില്ലായെന്നു പിന്തിരിഞ്ഞ് അവരോട് അയാൾക്ക് എങ്ങനെ...

Dinkan Story 51/2018

Image
ലക്ഷ്യത്തെ എപ്പോഴും കാഴ്ചയിൽ നിലനിർത്തുക മുന്നോട്ടു നോക്കിയപ്പോൾ ഫ്ളോറൻസ്ച്ചാഡ് വിക്കിന് ,കനത്ത മൂടൽമഞ്ഞിന്റെ മതിൽ മാത്രമേ കാണാനായുള്ളു,.. അവളുടെ ശരീരം മരവിച്ചു പോയിരുന്നു.. കഴിഞ്ഞ 16 മണിക്കുറുകളായി അവൾ തുടർച്ചയായി കടലിൽ നീന്തിക്കൊണ്ടിരിക്കുകയാണ്  ഇംഗ്ലീഷ് ചാനൽ രണ്ടു ദിശകളിലേക്കും നീന്തിക്കടന്ന ആദ്യ വനിത അവരാണ് .ഇപ്പോഴവരുടെ പ്രായം 34 .ഇപ്പോഴത്തെ ലക്ഷ്യം കാറ്റലീനാ ദ്വീപിൽ നിന്നും കാലിഫോർണിയയുടെ തീരത്തേക്കു നീന്തുന്ന ആദ്യ വനിതയായിത്തീരുക എന്നതും 1952 ജൂലൈ 4 ന്റെ പ്രഭാതത്തിൽ  കടൽ തണുത്തുറഞ്ഞതായിരുന്നു മൂടൽമഞ്ഞ് വളരെ കനത്തതും . അതുമൂലം അവൾക്ക് തന്നെ സഹായിക്കാൻ പിന്തുടരുന്ന ബോട്ടുകൾ പോലും കാണാൻ കഴിഞ്ഞില്ല .. അവളുടെ നേരേ സ്രാവുകൾ പാഞ്ഞടുത്തു .അവയെ ഓടിക്കാൻ വെടിവയ്ക്കുക മാത്രമേ വഴിയുള്ളു ... കടലിന്റെ മരവിച്ച ജലത്തിൽ ഓരോ മണിക്കൂറായി അവൾ മല്ലടിച്ചു മുന്നേറി .. ഈ കാഴ്ച നാഷണൽ ടെലിവിഷനീലുടെ അനേകലക്ഷങ്ങൾ കണ്ടു കൊണ്ടിരിക്കുന്നു അവളുടെ അമ്മയും ,പരിശീലകനും ഇനീയും അധികം ദുരമില്ലെന്ന് അവളെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു. പക്ഷേ അവൾക്ക് ആകപ്പാടെ കാണാൻ കഴിഞ്ഞത് മൂടൽമഞ്ഞു മാത...

Dinkan Story 50/2018

Image
എന്റെ അച്ഛന് എന്തും ചെയ്യാൻ കഴിയുമെന്ന് നാലാം വയസ്സിൽ നാം പറയും അഞ്ചാം വയസ്സിൽ എന്റെ അച്ഛന് ഒരുപാടു കാര്യങ്ങളറിയമെന്നു നാം പറയും നിന്റെ അച്ഛനെക്കാൾ സമർത്ഥനാണ് എൻറ അച്ഛനെന്ന് ആറാം വയസ്സിൽ നാം പറയും എട്ടാം വയസ്സിൽ എന്റെ അച്ഛന് എല്ലാ കാര്യങ്ങളും കൃത്യമായി അറിഞ്ഞു കൂടാമെന്ന് നാം പറയും 'പന്ത്രാണ്ടാം വയസിൽ ഓ.. കൊളളാം സ്വാഭാവികമായും എന്റെ പിതാവിന് അതേ കുറിച്ചൊന്നും അറിഞ്ഞു കൂടായെന്നും ,തന്റെ കുട്ടിക്കാലം ഓർമ്മിക്കാൻ കഴിയാത്ത വിധം പ്രായം അദ്ദേഹത്തിനുണ്ടെന്നും നാം പറയും ഇരുപത്തി ഒന്നാം വയസ്സിൽ നാം പറയും  ഹും ..... ദൈവമേ .... എന്തൊരു മനുഷ്യനാണ് ഇദ്ദേഹം... ആശയ്ക്കു വകയില്ലാത്തവണ്ണം കാലഹരണപ്പെട്ട ഒരു മനുഷ്യനാണദ്ദേഹമെന്ന് നാം പറയും ഇരുപത്തഞ്ചാം വയസ്സിൽ എന്റെ അച്ഛന് അതേ കുറിച്ച് അല്പം ചിലതെല്ലാം അറിയാം  അതു കൊണ്ട് അദ്ദേഹത്തെ ഒഴിവാക്കുകയാണ് വേണ്ടതെന്നും കാരണം വളരെ നിണ്ട ഒരു കാലം ഇവിടെ ഉണ്ടായിരുന്നല്ലോയെന്നും നാം പറയും മുപ്പതാം വയസ്സിൽ നാം പറയും അതേക്കുറിച്ച് അദ്ദേഹം എന്താണ് ചിന്തിക്കുന്നതെന്ന് അദ്ദേഹം എന്താണ് ചിന്തിക്കുന്നതെന്ന് അച്ഛനോട് നമുക്കൊന്നു ചോദിച്ചു നോ...

Dinkan Story 49/2018

Image
വളരെ സന്തോഷത്തോടും , സംതൃപ്തിയോടും ജീവിതം നയിച്ചിരുന്ന വ്യാപാരി യാ യിരുന്നു റോണി .സംതൃപ്തനായതു കൊണ്ട് അയാൾ സന്തോഷവാനായിരുന്നു സന്തോഷവാനായതു കൊണ്ട് അയാൾ സംതൃപ്തനുമായിരുന്നു ഒരിക്കൽ ഒരു പണ്ഡിതൻ വജ്രത്തിന്റെ മഹാത്മ്യത്തെ കുറിച്ച് റോണിയോട് പറഞ്ഞു താങ്കളുടെ തള്ളവിരലിന്റെ വലിപ്പമുളള ഒരു വജ്രം കൈവശമുണ്ടെങ്കിൽ ,താങ്കൾക്ക് ഈ നഗരം സ്വന്തമാക്കാം താങ്കളുടെ മുഷ്ടിയോളം വലിപ്പമുളള വജ്രമുണ്ടെങ്കിലോ ഈ രാജ്യം തന്നെ സ്വന്തമാക്കാം .. അന്ന് രാത്രി റോണി ഉറങ്ങിയില്ല .അയാൾ അസന്തുഷ്ടനും ,ദു:ഖിതനുമായി .അസന്തുഷ്ടി കാരണം അയാൾ ദുഃഖിതനും ,ദുഃഖം കാരണം അയാൾ അസന്തുഷ്ടനുമായി .... പിറ്റേ ദിവസം തന്നെ അയാൾ വ്യാപാരം നിർത്തി .കൃഷി സ്ഥലം വിറ്റു .. കുടുംബത്തിന്റെ സംരക്ഷണത്തിന് വേണ്ടതു ചെയ്ത ശേഷം വ(ജങ്ങൾ നേടുവാനായി യാത്ര തിരിച്ചു .. കേരളം മുഴുവൻ അലഞ്ഞു എങ്കിലും വജ്രം കണ്ടെത്താനായില്ല .ഇന്ത്യയിൽ പലയിടത്തും പരതി എങ്കിലും ഫലം നിരാശയായിരുന്നു ഹിമാലയത്തിൽ എത്തിയപ്പോഴേക്കും അയാൾ മാനസികമായും ,ശാരീരികമായും , സാമ്പത്തികമായും ,തളർന്നിരുന്നു ,ഒടുവിൽ അങ്ങേയറ്റം നിരാശനായി അയാൾ ഗംഗ നദിയിൽ ചാടി ആത്മഹത്യ ചെയ്തു...

Dinkan Story 47/2018

Image
തീർത്ഥയാത്രയ്ക്കു പോവുകയായിരുന്ന രണ്ടു സന്ന്യാസിമാർ ഒരു നദി ക്കടവിൽ എത്തിച്ചേർന്നു , വസ്ത്രാഭരണവിഭൂഷിതയായ ഒരു പെൺകുട്ടി അവിടെ നിൽക്കുന്നത് അവർ കണ്ടു ,, നദിയിലല്പം വെള്ളം ഉയർന്നിരുന്നതുകൊണ്ട് വസ്ത്രങ്ങൾ അഴുക്കാക്കാതെ ,നനയാതെ ,എങ്ങനെ മറുകരയിലെത്തുമെന്ന് ചിന്തിച്ച് അവൾ വിഷമിച്ചു നിൽക്കുകയായിരുന്നു വൈഷമ്യമൊന്നും പ്രകടിപ്പിക്കാതെ ഒരു സന്യാസി പെൺകുട്ടിയെ തോളിലേറ്റി നദിക്കു കുറുകേ നടന്ന് അവളെ മറുതീരത്ത് നനവില്ലാത്ത മണ്ണിൽ ഇറക്കി നിർത്തി സന്യാസിമാർ അവരുടെ എത്ര തുടർന്നു  ഏതാണ്ട് ഒരു മണിക്കുർ കഴിഞ്ഞപ്പോൾ മറ്റേ സന്യാസി പരാതി പ്പെടാൻ തുടങ്ങി  ഒരു പെണ്ണിനെ തൊടുന്നതു തീർച്ചയായും തെറ്റു തന്നെയാണ് .. സ്ത്രികളുമായി ട്ടുള്ള സാമീപ്യം ദൈവകൽപനകൾക്കു വിരുദ്ധവുമാണ് .സന്യാസ നിയമങ്ങൾ ലംഘിക്കുന്ന രീതിയിൽ പെരുമാറാൻ നിങ്ങൾക്ക് എങ്ങനെ തോന്നി  പെൺകുട്ടിയെ ചുമന്നുകൊണ്ടു പോയ സന്യാസി അല്പനേരം  നീശബ്ദത പാലിച്ചു  ഒടുവിൽ അയാൾ ഇങ്ങനെ പറഞ്ഞു ഞാനവളെ ഒരു മണിക്കുർ മുമ്പേ തന്നെ നദിക്കരയിൽ ഇറക്കി വിട്ടതാണല്ലോ ... നിങ്ങളിപ്പോഴും അവളെ മനസ്സിലേറ്റി  നടക്കുന്നത് എന്തിനാണ് ??...

Dinkan Story 46/2018

Image
വാൾട്ട് ഡിസ്നി എന്ന ചെറുപ്പക്കാരനായ ഒരു കാർട്ടുണിസ്റ്റ് .നല്ല പ്രതിഭാ വിലാസമുള്ള ആൾ എങ്കിലും അദ്ദേഹത്തിന് നിരവധി പരിഹാസങ്ങൾ സഹിക്കേണ്ടി വന്നിട്ടുണ്ട് .താൻ വരച്ച ചിത്രങ്ങൾ യോഗ്യമല്ല എന്ന് പറഞ്ഞ് പത്രക്കാർ അവ തീരിച്ചു കൊടുത്തിട്ടുണ്ട്, തനിക്ക് പ്രതിഭയില്ലെന്ന് പറഞ്ഞ് പരിഹസിക്കുകയും ചെയ്തിട്ടുണ്ട് .. ഒരു ദിവസം ഒരു പള്ളിയിലെ പുരോഹിതൻ കുറേ കാർട്ടുൺ ചിത്രങ്ങൾ വരയ്ക്കാൻ അദ്ദേഹത്തെ ഏൽപ്പിച്ചു .. പള്ളിക്ക് സമീപമുള്ള പെരുച്ചാഴികൾ നിറഞ്ഞ ---- വ്യത്തിയില്ലാത്ത ഒരു പഴയ കൂരയായിരുന്നു അയാളുടെ പണിസ്ഥലം .. അങ്ങനെയിരിക്കുമ്പോൾ ഒരു എലിയെ കണ്ട് പ്രചോദിതനായി വരച്ച ചിത്രമാണ് ലോക പ്രശസ്തമായ മിക്കി മൗസ് എന്ന അനശ്വരമായ കാർട്ടുൺ കഥാപാത്രം  വാൾട്ട് ഡിസ്നിയുടെ ജീവിതത്തെ മാറ്റിമറിച്ചത് ഒരു മനുഷ്യനല്ല .. വെറും  ഒരു എലിയാണ് ..... തൊട്ടു മുന്നിൽ കണ്ട നിസ്സാരമായ സംഭവത്തിൽ ഒരു നീചമായ ജന്തുവിൽ പോലും, തന്നെ  അനശ്വരനാക്കാൻ കഴിയുന്ന എന്തോ ഉണ്ടെന്ന് കണ്ടെത്തിയതാണ് വാൾട്ട് ഡിസ്നിയുടെ മഹത്ത്വം # വിജയികളായവർ മഹത്തായ_കാര്യങ്ങൾ ചെയ്യുകയല്ല_ചെയ്യുന്നത് മറിച്ച്_നിസ്സാരമായ_കാര്യങ്ങൾ_ അസാധാരണ...

Dinkan Story 40/2018

Image
ജപ്പാനിൽ നടന്ന ഭൂകമ്പത്തിൽ ആയിരക്കണക്കിന് ആളുകൾ മരണപ്പെട്ടു  ധാരാളം കെട്ടിടങ്ങൾ കെട്ടിടങ്ങളും വീടുകളും നീലം പരീശായി രണ്ടാം ക്ലാസ്സിൽ ജിമ്മി പഠിച്ചിരുന്ന സ്കുൾ കെട്ടിടവും തകർന്നു കിടക്കുന്നു  ജിമ്മിയുടെ പിതാവ് മകനെ അന്വേക്ഷിച്ച് , കൽക്കൂമ്പാരമായി കിടക്കുന്ന സ്കുളിന്റെ അടുത്ത് വന്നു ഭൂകമ്പത്തെ തുടർന്ന് തീ പടർന്നു പിടിക്കുകയാണ് ഫയർഫോഴ്സ് യുദ്ധകാല അടിസ്ഥാനത്തിൽ രക്ഷപ്രവർത്തനങ്ങൾ നടത്തുകയാണ് അവിടെ നിന്ന് മാറണമെന്നും അഗ്നി പടരുകയാണെന്നും അപകടം ക്ഷണിച്ചു വരുത്തരുതെന്നും അവർ പിതാവിനോട് പറഞ്ഞു എന്നിട്ടും കരഞ്ഞുകൊണ്ട് ആ പിതാവ് കൽ ക്കുമ്പാരങ്ങൾക്കിടയിൽ മകനെ തെരയുകയാണ്  നിരുത്സാഹപ്പെടുത്തലുകൾ വകവയ്ക്കാതെ , ആ പിതാവ് ഒരു മൺവെട്ടി കൊണ്ട് മകൻ പഠിച്ചിരുന്ന ക്ലാസ്സിന്റെ സ്ഥാനം കണ്ടെത്തി മണ്ണും കടകളുമൊക്കെ നിക്കാൻ ആരംഭിച്ചു മണിക്കുറുകൾ കഴിയുന്നു 24 മണിക്കുറുകൾ കഴിഞ്ഞിട്ടും മകനെ കണ്ടെത്താനായില്ല ആളുകൾ അപ്പോഴും സാന്ത്വനിപ്പിച്ച് അയാളെ അവിടെ നിന്ന് പറഞ്ഞു വിടാൻ ശ്രമിച്ചുകൊണ്ടിരുന്നു എന്നിട്ടും അയാൾ ശ്രമം തുടർന്നു കൊണ്ടേ യിരുന്നു  മുപ്പത്തിയാറാം മണിക്കുറിൽ,...

Dinkan Story 39/2018

Image
മഴക്കാലത്ത്  ഫലഭൂയിഷ്ഠമായ മണ്ണിൽ രണ്ട് വിത്തുകൾ അടുത്തടുത്തായി കിടക്കുകയായിരുന്നു അതിൽ അദ്യത്തെ വിത്ത് ഇങ്ങനെ പറഞ്ഞു  എനിക്ക് വളരണം എന്റെ വേരുകൾ ഭൂമിക്കടിയിലേക്ക് ആഴത്തിൽ ഞാൻ ഇറക്കിവിടാൻ പോവുകയാണ് അതോടൊപ്പം എന്റെ മുളകൾ മണ്ണിന്റെ ആവരണം ഭേദിച്ച് മുകളിലേക്ക് വളർന്നു പോവുകയും ചെയ്യും  വസന്തകാലത്തിന്റെ വരവ് പ്രഖ്യാപിക്കുന്ന കൊടിത്തോരണങ്ങൾ പോലെ എന്റെ നാമ്പുകൾ ഇളകിയാടട്ടെ  സുര്യന്റെ ചൂടും ഊഷ്മളതയും എന്റെ മുഖത്തു വന്നു പതിക്കും എന്റെ തളിരിതളുകൾ പുലർകാല മഞ്ഞിന്റെ അനുഗ്രഹങ്ങൾ ഏറ്റുവാങ്ങട്ടെ അവൾ അങ്ങനെ വളർന്നുയർന്നു രണ്ടാമത്തെ വിത്ത് ഇങ്ങനെ യാണു പറഞ്ഞത്  എനിക്ക് പേടിയാകുന്നു എന്റെ വേരുകളെ കീഴ്പോട്ട് ഇറക്കിയാൽ ആ ഇരുട്ടിൽ എന്തൊക്കെയാണ് അവിടെ നേരിടേണ്ടി വരിക ??? മണ്ണിന്റെ ആവരണം തള്ളിമാറ്റി മുകളിലേക്കു ഞാൻ പോയാൽ എന്റെ ഇളം മുളകൾക്ക് വേദനയുണ്ടാവില്ലോ ? നാമ്പുകൾ കിളിർത്തു വരുമ്പോൾ ഒച്ചുകൾ വന്ന് അവ തിന്നു നശിപ്പിക്കില്ലേ ?? എന്റെ പുഷ്പങ്ങൾ വിരിയുമ്പോൾ എതെങ്കില്ലും ഒരു കൊച്ചു കുട്ടി അത് വലിച്ചു പറിച്ച് നശിപ്പിക്കില്ലേ? വേണ്ട എല്ലാ...

Dinkan Story 39/2018

Image
മഴക്കാലത്ത്  ഫലഭൂയിഷ്ഠമായ മണ്ണിൽ രണ്ട് വിത്തുകൾ അടുത്തടുത്തായി കിടക്കുകയായിരുന്നു അതിൽ അദ്യത്തെ വിത്ത് ഇങ്ങനെ പറഞ്ഞു  എനിക്ക് വളരണം എന്റെ വേരുകൾ ഭൂമിക്കടിയിലേക്ക് ആഴത്തിൽ ഞാൻ ഇറക്കിവിടാൻ പോവുകയാണ് അതോടൊപ്പം എന്റെ മുളകൾ മണ്ണിന്റെ ആവരണം ഭേദിച്ച് മുകളിലേക്ക് വളർന്നു പോവുകയും ചെയ്യും  വസന്തകാലത്തിന്റെ വരവ് പ്രഖ്യാപിക്കുന്ന കൊടിത്തോരണങ്ങൾ പോലെ എന്റെ നാമ്പുകൾ ഇളകിയാടട്ടെ  സുര്യന്റെ ചൂടും ഊഷ്മളതയും എന്റെ മുഖത്തു വന്നു പതിക്കും എന്റെ തളിരിതളുകൾ പുലർകാല മഞ്ഞിന്റെ അനുഗ്രഹങ്ങൾ ഏറ്റുവാങ്ങട്ടെ അവൾ അങ്ങനെ വളർന്നുയർന്നു രണ്ടാമത്തെ വിത്ത് ഇങ്ങനെ യാണു പറഞ്ഞത്  എനിക്ക് പേടിയാകുന്നു എന്റെ വേരുകളെ കീഴ്പോട്ട് ഇറക്കിയാൽ ആ ഇരുട്ടിൽ എന്തൊക്കെയാണ് അവിടെ നേരിടേണ്ടി വരിക ??? മണ്ണിന്റെ ആവരണം തള്ളിമാറ്റി മുകളിലേക്കു ഞാൻ പോയാൽ എന്റെ ഇളം മുളകൾക്ക് വേദനയുണ്ടാവില്ലോ ? നാമ്പുകൾ കിളിർത്തു വരുമ്പോൾ ഒച്ചുകൾ വന്ന് അവ തിന്നു നശിപ്പിക്കില്ലേ ?? എന്റെ പുഷ്പങ്ങൾ വിരിയുമ്പോൾ എതെങ്കില്ലും ഒരു കൊച്ചു കുട്ടി അത് വലിച്ചു പറിച്ച് നശിപ്പിക്കില്ലേ? വേണ്ട എല്ലാം ഭദ്രമാകുന്നതുവരെ ഞ...

Dinkan Story 38/2018

Image
ശുഭാപ്തി വിശ്വാസി  ഒരിടത്ത് ഒരു വിട്ടിൽ രണ്ടു ഇരട്ടക്കുട്ടികളുണ്ടായിരുന്നു .ഒരാൾ തികഞ്ഞ ശുഭാപ്തി വിശ്വാസിയും മറ്റൊരാൾ ദുഖിതനും ദോഷൈകാദ്യക്കുമായിരുന്നു  മാതാപിതാക്കൾ ഇവരെ ഒരു മനശാസ്ത്രജ്ഞന്റെ അടുക്കൽ കൊണ്ടുപോയി  ഇവരുടെ വ്യക്തിത്വത്തിന്റെ സമതുലിതാവസ്ഥ ഉറപ്പു വരുത്താൻ ഒരു പദ്ധതി നിർദ്ദേശിച്ചു  അവരുടെ അടുത്ത ജന്മദിനത്തിൽ തങ്ങൾക്ക് ലഭിച്ച സമ്മാന പായ്ക്കറ്റുകൾ തുറക്കാൻ രണ്ടു മുറിയിൽ ആക്കണം ദോഷൈകദൃക്കിന് ഏറ്റവും നല്ല സമ്മാനങ്ങൾ നൽക്കുക  ശുഭാപ്തി വിശ്വാസിയ്ക്ക് ഒരു പെട്ടി നിറയെ കുതിരച്ചാണകവളവും നൽകുക ആ ദിവസം മനശാസ്ത്രജ്ഞൻ പറഞ്ഞതു പോലെ തന്നെ ചെയ്തു അതിന്റെ ഫലമെന്തെന്ന് നിരീക്ഷിക്കുകയും ചെയ്തു ദോഷൈകദൃക്കിന്റെ മുറിയിലേക്ക് രഹസ്യമായി നോക്കിയപ്പോൾ അയാൾ ഇങ്ങനെയെല്ലാം പരാതി പറയുന്നതായാണ് മാതാപിത ക്കൾ കേട്ടത്  ഈ കമ്പ്യൂട്ടറിന്റെ കളർ എനിക്കിഷ്ടമല്ല ...... ഈ കാൽകുലേറ്റർ പൊട്ടും എന്ന കാര്യത്തിൽ വേണമെങ്കിൽ ഞാൻ ബെറ്റു വെയ്ക്കാം ഈ കളി എനിക്കിഷ്ടമല്ല.... എനിക്കറിയാം ഇതിനെക്കാൾ വലിയ സമ്മാനങ്ങൾ ആകും മറ്റെ കുട്ടിയ്ക്ക് നൽകിയത്  വരാന്തയിലുടെ പതുങ്ങ...

Dinkan Story 37/2018

Image
ഒരു മുക്കുവൻ രാത്രിയിൽ പുഴക്കരയിൽ ഇരുന്ന് ചുണ്ടയിടുകയായിരുന്നു സമയം പോക്കാൻ ,അയാൾ അടുത്ത് കിടന്ന കല്ലുകൾ ഓരോന്നായി നദിയിലേക്ക് അലക്ഷ്യമായി എറിഞ്ഞു കൊണ്ടിരുന്നു . രാവിലെ സുര്യൻ ഉദിച്ച് വെളിച്ചം കീറിയപ്പോൾ കൈയ്യിലിരുന്ന കല്ല് അലക്ഷ്യമായി എറിയാൻ തുടങ്ങിയപ്പോൾ കല്ല് വെട്ടിത്തിളങ്ങുന്നത് മുക്കുവന്റ ശ്രദ്ധയിൽ പെട്ടു .സുക്ഷിച്ചു നോക്കിയപ്പോഴാണ് അയാൾ അറിഞ്ഞത് , എറിഞ്ഞു കളയാൻ പോയ കല്ല് വിലമതിക്കാനാകാത്ത രത്നമാണെന്ന് ..... എറിഞ്ഞ് കളഞ്ഞ കല്ലുകളെ കുറിച്ച് അപ്പോഴാണ് അയാൾക്ക് ബോധ്യം ഉണ്ടായത്  മനസ്സിൽ അജഞതയുടെ ഇരുട്ടാകുമ്പോൾ  അവസരങ്ങളോ ജീവിതസമൃദ്ധിയോ ഒന്നും തിരിച്ചറിയുന്നില്ലെന്നും പാഴായ ജീവിതത്തിന്റെ നഷ്ടക്കണക്കുകൾ നമ്മേ വേട്ടയാടാൻ തുടങ്ങുമെന്നും  ജീവിതത്തിന്റെ തിരിച്ചറിവിന്റെ ഒരു നിമിഷം മതി ജി വിതം മുഴുവൻ മാറ്റിമറിക്കപ്പെടാനെന്നും ഒരാൾക്ക് ജിവിതത്തിൽ മാറ്റത്തിന് എത്ര സമയം വേണം  മാറണമെന്ന് ആഗ്രഹിക്കുന്ന ഒറ്റനിമിഷം മാത്രമോ വേണ്ടതുള്ളുവെന്നും ഡിങ്കൻ പറയുന്നു ശുഭദിനം

Dinkan Story 35/2018

Image
കോടികൾ സമ്പാദ്യമായുണ്ടായിരുന്ന ബിസിനസുക്കാരൻ  മത്തായി ബിസിനസ്സ് പൊട്ടി ദരിദ്രനായി രണ്ടു വർഷം കൊണ്ട് പുതിയ ഒരു ബിസിനസ്സിലുടെ മത്തായി കഠിന ധ്വാനം കൊണ്ട്  നഷ്ടപ്പെട്ട സമ്പത്ത് മുഴുവൻ തിരിച്ചുപിടിച്ചു .. ഇതിന്റെ രഹസ്യമെന്തെന്ന് സുഹൃത്തായ ജോസഫ് ചോദിച്ചപ്പോൾ മത്തായി പറഞ്ഞത് ഇങ്ങനെയായിരുന്നു ... ബിസിനസ്സിൽ എല്ലാം നഷ്ടപ്പെട്ട് ദരിദ്രനായപ്പോഴും ഞാൻ ദരിദ്രനായെന്നോ , പരാജയപ്പെട്ടു എന്നോ , ഒരിക്കൽ പോലും ഞാൻ പറയുകയോ ചിന്തിക്കുകയോ ചെയ്തില്ല ...  പ്രശ്നങ്ങളിൽ സമചിത്തത പാലിക്കുന്നവർക്ക് നഷ്ടമായതിന്റെ നുറ് മടങ്ങ് ലഭിക്കുമെന്ന് ഡിങ്കൻ പറയുന്നു ശുഭദിനം

Dinkan Story 32/2018

Image
ഒരിടത്ത് ഒരു കർഷകന് ഒരു കഴുതയുണ്ടായിരുന്നു ആ പാവം കഴുത അറിയാതെ ഒരു പൊട്ടക്കിണറ്റിൽ വീണു . മണിക്കുറുകളോളം കഴുത അലറി കരഞ്ഞു. ദയ തോന്നിയ കർഷൻ അതിനെ പുറത്തെടുക്കാൻ എന്തു വഴിയെന്നറിയാതെ ഏറെ ആലോചിച്ചു . കഴുതയ്ക്ക് വയസ്സായി . ഈ പൊട്ടക്കിണർ മുടുകയും വേണം .അയാൾ അയൽക്കാരെ കൂട്ടി കിണർ മണ്ണിട്ട് മുട്ടാൻ തുടങ്ങി .മണ്ണ് ദേഹത്ത് വീണപ്പോൾ കഴുത വേദന കൊണ്ട് അലറി കരഞ്ഞു . കുറെ കഴിഞ്ഞപ്പോൾ കരച്ചിൽ കേൾക്കുന്നില്ല .അത്ഭുതം തോന്നിയ കർഷകനും കൂട്ടരും കിണറ്റിൽ നോക്കിയപ്പോൾ കഴുത മൺ കുനയ്ക്ക് മുകളിൽ നിൽക്കുന്നു .. അവർ വീണ്ടും മണ്ണിട്ടു ' ആ മൺകുനകൾ ചവിട്ടുപടികളാക്കി കഴുത പൊട്ടക്കിണറ്റിൽ നിന്നും പുറത്ത് ചാടി ....... ജീവിതം നമ്മുടെ വഴിയിൽ പ്രതിസന്ധിയുടെ കോട്ടകൾ ഉയർത്തുമെന്നും അവയെ ചവിട്ടുപടികളാക്കി മുന്നേറണമെന്നും ഡിങ്കൻ പറയുന്നു ശുഭദിനം

Dinkan Story 32/2018

Image
മന്ത്രവാദിനിയും പെൺകുട്ടിയും ...    ഒരിക്കൽ ഒരു മന്ത്രവാദിനി നാട്ടിൽ നിന്ന് ഒരു പെൺകുഞ്ഞിനെ മോഷ്ടിച്ച് കാട്ടിനുള്ളിലുള്ള ഒരു ഉയർന്ന സ്ഥലത്തുള്ള ഗുഹയിൽ രഹസ്യമായി പാർപ്പിച്ചിരുന്നു... പെൺ കുട്ടി വളർന്നു വന്നപ്പോൾ അവൾ അതീവ സുന്ദരി യായിരുന്നു അവളുടെ നീലക്കണ്ണുകളും സ്വർണ്ണവർണ്ണത്തിലുള്ള തലമുടിയും ആരേയും ആകർഷിക്കത്തക്കതായിരുന്നു .. നിന്റെ വിരൂപമായ മുഖം എനിക്ക് കാണണ്ട.. ഇങ്ങനെ മന്ത്രവാദീനി എന്നും അവളെ പരിഹസിക്കുമായിരുന്നു .. ആ ഗുഹയിൽ ഒരു കണ്ണാടി വെയ്ക്കാൻ മന്ത്രവാദിനി ഇഷ്ടപ്പെട്ടില്ല  നിരന്തരമായ പരിഹാസം മൂലം താൻ തികച്ചും വീരൂപയാണെന്ന് അവൾ വിശ്വസിച്ചു . നൈരാശ്യവും ആത്മനിന്ദയും തോന്നിയ അവൾ ദൈവത്തെ ശപിച്ചു കൊണ്ട് കാലം കഴിച്ചു കുട്ടി . എന്തിന് നീ എന്നെ ഇത്രയും വീരൂപയായി സൃഷ്ടിച്ചു???? അവൾ ദൈവത്തോട് പരാതി പറഞ്ഞു ഒരിക്കൽ അവിചാരിതമായി കാട്ടിൽ നായാട്ടിന് വന്ന ഒരു രാജകു മാരൻ അവളെ കാണുവാൻ ഇടയായി .അവളുടെ സൗന്ദര്യത്തിൽ രാജകുമാരൻ മതിമറന്നുപോയി . നിന്നെ പോലെ സുന്ദരിയായ ഒരുവളെ ഞാൻ ഇന്നേവരെ കണ്ടിട്ടില്ല .. രാജകുമാരൻ അവളെ അഭിനന്ദിച്ചു ... അയാൾ പറഞ്ഞതനുസരിച്ച് അവൾ തന്റെ നി...